ഐസ്ക്രീം കേസ്: രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കോടതി ഉത്തരവുകളുംഹജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന ഡിവിഷന്‍ ബഞ്ചിന്റെമുന്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലാണ് ചീഫ് ജസ്റിസ് രാജീവ് ഗുപ്ത, ജസ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ടഡിവിഷന്‍ ബഞ്ച് ഈ ഉത്തരവു പുറപ്പെടുവിച്ചത്.
മുന്‍ വ്യവസായ വകുപ്പുമന്ത്രിയും ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീനയുടെ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേത്തുര്‍ന്ന് കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications