സോണിയക്കു പിന്നില്‍ ഉമ്മന്‍ചാണ്ടി: ജേക്കബ്ബ്
ആലപ്പുഴ: കരുണാകരനെതിരെയുളള സോണിയയുടെ പ്രസ്താവനക്കു പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് ടി.എം ജേക്കബ്ബ്. സോണിയയുടെ പരാമര്‍ശം ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുണാകരന്റെയും കൂടി പിന്തുണ കൊണ്ടാണ് സോണിയാഗാന്ധി രാഷ്ര്ടീയത്തില്‍ വന്നത്. രാഷ്ട്രീയപാരമ്പര്യം താരതമ്യം ചെയ്യുമ്പോള്‍ കരുണാകരന്‍ എവിടെ നില്‍ക്കുമെന്ന് ജനങ്ങള്‍ക്കറിയാം. കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുണാകരന്‍ നെഹ്റു കുടുംബത്തോടൊപ്പമാണ് നിന്നിട്ടുള്ളത്. ഇക്കാര്യം അറിയാതെയാണ് സോണിയ കരുണാകരനെ തള്ളിപ്പറയുന്നത്.
സോണിയയുടെ ഈ പ്രസ്താവനക്കു പിന്നില്‍ ഉമ്മന്‍ചാണ്ടിക്കു കയ്യുണ്ട്. ഉമ്മന്‍ചാണ്ടി സോണിയയുമായി ചര്‍ച്ച നടത്തിയതിനു പുറകെയാണ് അവര്‍ കരുണാകരനെതിരെ ആരോപണമുന്നയിച്ചത്.
നിയമസഭയില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ശക്തമായ നിലാപാടെടുത്തതിനാണ് തന്നെ വീണ്ടും കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിക്കേസില്‍ ഉള്‍പ്പെടുത്തിയതെന്നും ജേക്കബ്ബ് പറഞ്ഞു.












Click it and Unblock the Notifications