ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു
തിരുവനന്തപുരം: കൂത്തുപറമ്പ്, അഴീക്കോട് തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നതായി കെ.കരുണാകരന്‍. വരുന്ന തെരഞ്ഞെടുപ്പോടെ ഉമ്മന്‍ചാണ്ടി വട്ടപൂജ്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിഐ സംസ്ഥാനകമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴീക്കോടും കൂത്തുപറമ്പും എല്‍ഡിഎഫിന്റെ സീറ്റാണ്. അവിടെ വിജയിക്കുന്നത് വിചാരിക്കുന്നതുപോലെ എളുപ്പമില്ല. അതറിയാവുന്നതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ബിജെപിയുമായി രഹസ്യമായി പരസ്യാലോചന നടത്തുന്നത്. ബിജിെപയല്ല, അതിന്റെ അപ്പുറത്തുള്ള പി വന്നാലും അവിടെ വച്ചു കാണാം.
1968ല്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നതിനു ശേഷമുള്ള സ്ഥിതിയാണ് വീണ്ടും വരാന്‍ പോകുന്നത്. ഇന്ദിരയെ പാര്‍ട്ടി പിളര്‍ത്തിയതിന് പലരും കുറ്റപ്പെടുത്തി. എന്നാല്‍ അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സംഘടനാ കോണ്‍ഗ്രസും മൊറാര്‍ജി കോണ്‍ഗ്രസും വട്ട പൂജ്യമായി. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ കോണ്‍ഗ്രസും പൂജ്യമാകും.
കേരളത്തിലെ യഥാര്‍ത്ഥ കോണ്‍ഗ്രസ് ആരാണെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോള്‍ അത് പൂര്‍ണ്ണമാകും. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയ്ക്കുള്ള ജന പിന്തുണ ഡല്‍ഹിയിലുള്ള ഹൈക്കമാണ്ട് നേതാക്കള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications