മദനിക്കു ജാമ്യം ലഭിക്കാത്തതിനു പിന്നില്‍ ലീഗ് നേതാക്കള്‍: വി.എസ്
ആലുവ: അബ്ദുള്‍ നാസര്‍ മദനിക്കു ജാമ്യം ലഭിക്കാത്തതിനു പിന്നില്‍ ചില മുസ്ലീം ലീഗ് നേതാക്കളാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.
കേസ് വാദത്തിനായി ആദ്യം കോടതിയിലെത്താന്‍ വിസമ്മതിച്ച അഡ്വ. നരിമാന്‍ പിന്നീട് ഒരു അറിയിപ്പുമില്ലാതെ കോടതിയില്‍ ഹാജരായത് ദുരൂഹമാണ്.
മദനിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. ഇത് കോടതിയില്‍ ബോധ്യപ്പെടുത്തി ജാമ്യത്തിനു ശ്രമിക്കാതെ വിദഗ്ദ ചികിസ്ത ആവശ്യപ്പെടുക മാത്രമാണ് നരമാന്‍ ചെയ്തത്. ഈ പ്രവൃത്തി സംശയാസ്പദമാണെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications