എന്‍ഡിഎഫും ഐഎസ്ഐയുമായുള്ള ബന്ധം അന്വേഷിക്കണം:ബിജെപി
തിരുവനന്തപുരം: എന്‍ഡിഎഫും ഐഎസ്ഐയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. അഴീക്കോട്, കൂത്തുപറമ്പ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കുമെന്ന് പാര്‍ട്ടി ജൂണ്‍ രണ്ടിന് മുമ്പ് പ്രഖ്യാപിക്കുമെന്നും പിള്ള വ്യക്തമാക്കി.
മാറാട് ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ എന്‍ഡിഎഫിനെപ്പറ്റി കോഴിക്കോട് മുന്‍ പൊലീസ് കമ്മിഷണര്‍ നീരാ റാവത്തിന്റെ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതാണ്. എന്‍ഡിഎഫും ഐഎസ്ഐയും തമ്മിലുള്ള ബന്ധം അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
യുഡിഎഫിനും എല്‍ഡിഎഫിനും എന്‍ഡിഎഫുമായി ബന്ധമുണ്ട.്എന്‍ഡിഎഫിനെതിരെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് അന്നത്തെ ഇടത് സര്‍ക്കാരാണ്. ഇക്കാര്യം അവര്‍ വിശദീകരിക്കണം. കേരളത്തില്‍ ഇത്രയേറെ പ്രാധാന്യമേറിയ ഒരു വിഷയവും ഇപ്പോഴില്ല. പൊലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ കണ്ട് അന്വേഷണത്തിന് നിലവിലെ സര്‍ക്കാര്‍ തയാറാകണമെന്നും പിളള പറഞ്ഞു.












Click it and Unblock the Notifications