നിയമസഭാ സമ്മേളനം ജൂലൈ ആദ്യവാരം: സ്പീക്കര്‍
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം ജൂലൈ ആദ്യവാരം ആരംഭിക്കുമെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അറിയിച്ചു. ഏതെങ്കിലും നിയമസഭാംഗങ്ങള്‍ പാര്‍ട്ടി മാറുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്തതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ യുഡിഎഫ് വിട്ടവരുടെ ഇരിപ്പിടം മാറ്റുന്നതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കുവാന്‍ സാധിക്കില്ല. ആരെങ്കിലും രേഖാമൂലം പരാതി തന്നാല്‍ മാത്രം അന്വേഷിക്കുകയും തുടര്‍നടപടികളെടുക്കുകയും ചെയ്യും.
നിയമസഭാ കവാടത്തിന് മുന്നില്‍ സ്ഥാപിക്കാനുള്ള മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ വെങ്കല പ്രതിമാ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ സൗകര്യമനുസരിച്ച് പ്രതിമാ അനാച്ഛാദനം നടക്കും. മേയ് 31-ഓടെ പ്രതിമകള്‍ തിരുവനന്തപുരത്തെത്തും. നിയമസഭാ മന്ദിരത്തിന്റെ ഭാഗമായാകും ഇവ സ്ഥാപിക്കുക.
ഗാന്ധിജിയുടെ പ്രതിമയ്ക്ക് 12 അടി പൊക്കമുണ്ട്. ഇതിന് 16.5 കോടി ചെലവായി. നെഹ്റുവിന്റെയും അംബേദ്ക്കറിന്റെയും പ്രതിമകള്‍ക്ക് 20 ലക്ഷമാണ് ചെലവ്. ഗാന്ധി പ്രതിമയുടെ ഇരു വശങ്ങളിലുമായിട്ടാകും നെഹ്റു, അംബേദ്ക്കര്‍ പ്രതിമകള്‍ സ്ഥാപിക്കുക.
പ്രതിമാസ്ഥാപനവുമായി ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തേറമ്പില്‍ പറഞ്ഞു.












Click it and Unblock the Notifications