സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടൂറിസം വകുപ്പുമന്ത്രി കെ.സി വേണുഗോപാലാണ് തിരുവനന്തപുരത്ത് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
ഏറ്റവും നല്ല കേരളാ ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള അവാര്‍ഡ് ഗ്രേറ്റ് ഇന്ത്യാ ടൂറിസം കമ്പനിക്കാണ്. കൂടുതല്‍ സഞ്ചാരികളെ കൈകാര്യം ചെയ്തതിനും കൂടുതല്‍ വിദേശനാണ്യം നേടിയതിനുമുള്ള അവാര്‍ഡ് ട്രാവല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നേടി. കേരളാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നൂതന ടൂറിസം പദ്ധതിക്കുള്ള അവാര്‍ഡും വയനാട് ഡിടിപിസി മികച്ച ബ്രോഷര്‍ അവാര്‍ഡും നേടി.
ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി സമിതിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.












Click it and Unblock the Notifications