തകരാറ്: എയര്‍ഇന്ത്യാ വിമാനം അടിയന്തിരമായി ഇറക്കി
മുംബൈ: എയര്‍ ഇന്ത്യയുടെ പാരീസിലേക്കുള്ള വിമാനം സാങ്കേതിക തകരാറു മൂലം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിലിറക്കി.
മുംബൈയില്‍ നിന്നും പാരീസിലേക്കു പറന്നുയര്‍ന്ന വിമാനം തകരാറു കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 428 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു. വിമാനത്തിന്റെ തകരാറ് പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു,
തകരാറു പരിഹരിച്ച ശേഷം ഈ വിമാനം ഇന്നുതന്നെ പാരീസിലേക്കു തിരിക്കും.












Click it and Unblock the Notifications