ഉപതെരഞ്ഞെടുപ്പില്‍10 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്
കണ്ണൂര്‍: അഴീക്കോട്, കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പുകളില്‍ 10 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. കൂത്തുപറമ്പില്‍ നിന്നാണ് ഏഴുപേര്‍ മത്സരിക്കുന്നത്. സിപിഎമ്മിലെ പി.ജയരാജനും കോണ്‍ഗ്രസിലെ കെ.പ്രഭാകരനുമാണ് ഇവരില്‍ പ്രമുഖര്‍.
അഴീക്കോട് മൂന്നുപേര്‍ മാത്രമാണ് മത്സരരംഗത്തുള്ളത്. സിപിഎമ്മിലെ സി.പ്രകാശനും സിഎംപിയിലെ സി.എ അജീറും തമ്മിലാണ് ഇവിടെ പ്രധാന മത്സരം.
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം മെയ് 19 വ്യാഴാഴ്ചയായിരുന്നു. കൂത്തുപറമ്പില്‍ നിന്നും ഒരാളും അഴീക്കോട്ടു നിന്ന് മൂന്നാളും നാമനിര്‍ദേശപത്രിക പിന്‍വലിച്ചു.
ജൂണ്‍ രണ്ടിനാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.












Click it and Unblock the Notifications