സംവരണം: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം
കോട്ടയം:മിശ്രവിവാഹിതരുടെ കുടുംബങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. ഇതിനെതിരെ പല സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.
സംവരണം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജയ്മോന്‍ തങ്കച്ചന്‍ പറഞ്ഞു. മിശ്രവിവാഹത്തിന്റെ പ്രയോജനം ലഭിക്കുന്ന പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ തലം വരെയുള്ള ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ ഈ തീരുമാനം ബാധിക്കും. അതുകൊണ്ട് ഈ തീരുമാനം പിന്‍വലിക്കണം.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള തുടര്‍നടപടികളെപ്പറ്റി മെയ് 21 ശനിയാഴ്ച ചേരുന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുമെന്നും ജെയ്മോന്‍ അറിയിച്ചു.












Click it and Unblock the Notifications