മൂവാറ്റുപുഴ വാലി പദ്ധതി: ഫയല്‍ കണ്ടിട്ടില്ലെന്ന് ജേക്കബ്ബ്
തിരുവനന്തപുരം:മൂവാറ്റുപുഴ വാലി പദ്ധതിയില്‍ ക്രമക്കേടു നടന്നതായി ആരോപിപ്പിക്കപ്പെടുന്ന കാരിക്കോട് ഉപകനാല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകളൊന്നും താന്‍ കണ്ടിട്ടില്ലെന്ന് മുന്‍മന്ത്രി ടി.എം ജേക്കബ്ബ്. കാരിക്കോട് ഉപകനാല്‍ കരാറുകളുടെ അംഗീകാരത്തിനുള്ള ഒരു ഫയലും തന്റെ പരിഗണനക്കായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ പണികളില്‍ മന്ത്രിയുടെ അംഗീകാരം വേണ്ടതും വേണ്ടാത്തതുമുണ്ട്. അംഗീകാരം വേണ്ട ഫയലുകള്‍ മാത്രമാണ് വകുപ്പുസെക്രട്ടറി മന്ത്രിക്കു സമര്‍പ്പിക്കുക.
ഇപ്പോഴത്തെ വകുപ്പുസെക്രട്ടറിയും ജനറല്‍ ചീഫ് എഞ്ചിനീയറും തന്നെയായിരുന്നു തന്റെയും കാലത്തുണ്ടായിരുന്നത്. അവരാരും മാറിയിട്ടില്ല. ഗവണ്‍മെന്റ് സെക്രട്ടറി കാണാതെ ഒരു ഫയലും മന്ത്രിക്കു വരില്ലെന്നിരിക്കെ,തന്റെ പേര് സംഭവത്തിലുള്‍പ്പെടുത്തിയത് ജനമധ്യത്തില്‍ തേജോവധം ചെയ്യാനാണ്.
സര്‍ക്കാരിന്റെ അഴിമതികളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടുന്നതിനു പ്രതികാരമായാണ് തന്റെ പേര് സംഭവത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
നിര്‍ജീവമായിരുന്ന മൂവാറ്റുപുഴ വാലി പദ്ധതി താന്‍ മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടതെന്നും ജേക്കബ്ബ് പറഞ്ഞു.












Click it and Unblock the Notifications