രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസ് മാണിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മും തമ്മില്‍ മെയ് 20 വെള്ളിയാഴ്ച ചര്‍ച്ചകള്‍ നടത്തും. രാജ്യസഭാ സീറ്റിലേക്കുള്ള അവകാശവാദം ഉപേക്ഷിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
ചര്‍ച്ചയിലൂടെ അന്തിമ ധാരണ ഉണ്ടാക്കാനായില്ലെങ്കില്‍ രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായേക്കും. ഇക്കാര്യത്തില്‍ യുഡിഎഫിലെ ചില ഘടക കക്ഷികളും മാണിയെ പിന്തുണയ്ക്കുന്നുണ്ട്.
ഇതിനു മുമ്പ് സീറ്റ് ഒഴിവു വന്നപ്പോഴൊക്കെ കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന മാനിച്ച് മാറിനിന്നതുകൊണ്ട് കേരള കോണ്‍ഗ്രസിന് നഷ്ടം വന്നിട്ടേയുള്ളൂവെന്ന് മാണി പറയുന്നത്.രാജ്യസഭാ സീറ്റ് യുഡിഎഫില്‍ ഏതു കക്ഷിക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഇതു സംബന്ധിച്ച ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
യുഡിഎഫിന്റെ കെട്ടുറുപ്പിനുവേണ്ടി 1991ലും, 1997ലും, 2003ലും, 2004 മാര്‍ച്ചിലും വന്ന സ്ഥിരം ഒഴിവുകളിലും 2004 ഡിസംബറിലുണ്ടായ ഇടക്കാല ഒഴിവിലും കോണ്‍ഗ്രസിനുവേണ്ടി വഴിമാറേണ്ടി വന്നുവെന്നാണ് മാണി പറയുന്നത്.
2004-ല്‍ വി.വി.രാഘവന്റെ നിര്യാണം മൂലം ഒഴിവുവന്ന വെറും ഒന്നരവര്‍ഷക്കാലം മാത്രം കാലാവധിയുള്ള സീറ്റു പോലും കേരള കോണ്‍ഗ്രസിന് ലഭിച്ചില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതിയുണ്ട്.












Click it and Unblock the Notifications