Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: എന്‍ഡിഎഫിന് സ്വര്‍ണകടത്തെന്ന് മൊഴി

കോഴിക്കോട്: എന്‍ഡിഎഫ് ഗള്‍ഫിലേക്ക് സ്വര്‍ണ്ണകള്ളക്കടത്തു നടത്തിയിരുന്നതായി കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി എ.പ്രദീപ്കുമാര്‍ മാറാട് കമ്മീഷന് മൊഴിനല്‍കി.ഇതുവഴി ഗള്‍ഫില്‍ നിന്ന് എന്‍ഡിഎഫിന് പണം ലഭിച്ചിരുന്നു.

പാകിസ്ഥാനിലേക്ക് ഐഎസ്ഐ പരിശീലനത്തിന് മദനി തന്നെ അയച്ചിരുന്നുവെന്നുംഎന്നാല്‍ സാങ്കേതിക തടസ്സംമൂലം ബാങ്കോക്ക് വരെ പോയി മടങ്ങേണ്ടിവന്നുവെന്നുംമദനിയോടൊപ്പം അറസ്റിലായ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യലിനിടെ തന്നോട് പറഞ്ഞതായും പ്രദീപ്കുമാര്‍ കമ്മീഷന് മുമ്പാകെ മൊഴിനല്‍കി.

എന്‍ഡിഎഫിന് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്ന മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നീരാ റാവത്തിന്റെ പ്രസ്താവനക്ക് കൂടുതല്‍ ബലമേകുന്നതാണ് പ്രദീപ് കുമാറിന്റെ റിപ്പോര്‍ട്ട്.

ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍ഡിഎഫ് പ്രവര്‍ത്തരെ നിരീക്ഷിച്ചിരുന്നതായുള്ള നീരാ റാവത്തിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപിയും നീരാ റാവത്തിനു പിന്നില്‍ ബിജെപിയാണെന്ന് എന്‍ഡിഎഫും ആരോപണമുന്നയിക്കുന്നതിനിടെയാണ് പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+