Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിഐയുമായി ഗംഗാധരന്‍ ഇടയുന്നു

തിരുവനന്തപുരം: എന്‍സിഐയുമായി എം.പി ഗംഗാധരന്‍ എംഎല്‍എ ഇടയുന്നതായി സൂചന.

മലപ്പുറം, തിരുവനന്തപുരം ജില്ലാ കമ്മറ്റികള്‍ രൂപീകരിച്ചപ്പോള്‍ താന്‍ നിര്‍ദേശിച്ചവര്‍ക്ക് പ്രാതിനിധ്യം നല്‍കിയില്ല എന്നതാണ് ഗംഗാധരനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് അദ്ദേഹം മുരളീധരനുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കരുണാകരന്‍ നടത്തിയ വാര്‍ത്താസമ്മളനത്തിലും സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിലും ഗംഗാധരന്‍ പങ്കെടുത്തിരുന്നില്ല. ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് കെ.കരുണാകരന്‍ ആവശ്യപ്പെട്ടപ്പോള്‍ ചില നിയമപ്രശ്നങ്ങളുണ്ടെന്ന് ഗംഗാധരന്‍ പറഞ്ഞതായാണ് അറിവ്.

എന്‍സിഐ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എ ജോണും കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ എബ്രഹാമും പാര്‍ട്ടിയോടു ഭിന്നത പ്രകടിപ്പിച്ചതിന്റെ പിന്നാലെയാണ് ഗംഗാധരനും പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായഭിന്നത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+