യുഡിഎഫ് അവശിഷ്ടമുന്നണി: പിണറായി
കണ്ണൂര്‍: ഐക്യമുന്നണിയായ യുഡിഎഫ് ഇപ്പോള്‍ അവശിഷ്ടമുന്നണിയായി മാറിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ബിജെപി വോട്ട് കോഗ്രസ് വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ നായനാര്‍ അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
യുഡിഎഫില്‍ നിന്നും പ്രധാനപ്പെട്ട ഘടകകക്ഷികളെല്ലാം പോയിക്കഴിഞ്ഞു. കെ.കരുണാകരനും പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇതിന്റെ ക്ഷീണം തീര്‍ക്കാനാണ് ബിജെപി വോട്ട് മൊത്തമായി കോണ്‍ഗ്രസ് വാങ്ങുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കാത്തതിനും കാരണം അതാണ്. എന്നും വോട്ടുകള്‍ യുഡിഎഫിനു മറിച്ചുവിറ്റവരാണ് ബിജെപി.
ഇത് അഖിലേന്ത്യാതലത്തിലുള്ള തീരുമാനമാണ്. സിപിഎം മുഖ്യശത്രുവാണെന്ന് സോണിയാ ഗാന്ധിയും അദ്വാനിയും പറഞ്ഞത് ഇതിന്റെ മുന്നോടിയായാണ്. ഭരണനേതൃത്വത്തിന്റെ ശുപാര്‍ശ കൂടിയാണിത്.
100 സീറ്റ് നേടി അധികാരത്തില്‍ കയറിയ യുഡിഎഫിന് ലോക്സഭാ തെരഞ്ഞെടുപ്പോടെ 24 സീറ്റുകള്‍ മാത്രമേയുള്ളൂ. ഇത് ഇനിയും എത്ര താഴുമെന്ന് അടുത്ത തെരഞ്ഞെടുപ്പോടെ അറിയാം. കരുണാകരന്‍ തന്റെ ശക്തി തെളിയിച്ചു കഴിഞ്ഞു. പ്രവര്‍ത്തകര്‍ തന്റെ കൂടെയാണെന്ന് തെളിയിക്കാനും കരുണാകരനു കഴിഞ്ഞുവെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications