സ്മാര്‍ട്ട് സിറ്റി: പ്രതിപക്ഷവുമായി ചര്‍ച്ച നടത്തണമെന്ന് വി.എസ്
തിരുവനന്തപുരം: ദുബായ് ഇന്റര്‍നെറ്റ് സിറ്റി കൊച്ചിയില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
വസ്തുതകള്‍ മനസിലാക്കിയതു കൊണ്ടാണ് താന്‍ സ്മാര്‍ട്ട്സിറ്റിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സത്യസന്ധമായാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ പ്രതിപക്ഷവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭയക്കേണ്ട കാര്യമില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതി രണ്ടു സര്‍ക്കാരുകള്‍ തമ്മലുള്ള കരാറല്ല. ഇതു തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ട്. ഇക്കാര്യം കര്‍ഷകത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിക്കിടയില്‍ താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ദുബായ് രാജകുടുംബവുമായി ബന്ധപ്പെട്ട കമ്പനിയാണ് ഇന്റര്‍നെറ്റ് സിറ്റിയെന്നാണ് മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞത്. ഇതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.
1115 കോടിയുടെ ഭൂമി 145 കോടി രൂപക്ക് ദുബായ് കമ്പനിക്കു കൈമാറി അഴിമതി നടത്താനുള്ള പുറപ്പാടാണ് സ്മാര്‍ട്ട് സിറ്റിക്കു പിന്നിലെന്നു മനസിലായപ്പോഴാണ് ഇതിനെ എതിര്‍ക്കേണ്ടി വന്നത്.
പൊതുമേഖല വിറ്റഴിച്ച ആന്റണിക്കു പുറകെ വന്ന ഉമ്മന്‍ചാണ്ടി കേരളത്തിലെ ഭൂമി മുഴുവന്‍ വിറ്റഴിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications