ആത്മഹത്യകള്‍ കൂടുതല്‍ കേരളത്തില്‍
ചെന്നൈ: ഇന്ത്യയില്‍ ആത്മഹത്യകള്‍ കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യസംഘടനയായ സ്നേഹയുടെ ഡയറക്ടര്‍ പി.വി ശങ്കരനാരായണന്‍ പറഞ്ഞു.കേരളത്തില്‍ ഒരു ലക്ഷത്തില്‍ 26 പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
കേരളത്തിനു പിന്നില്‍ കര്‍ണാടകമാണ്. മൂന്നാംസ്ഥാനത്തുള്ള തമിഴ്നാട്ടില്‍ വര്‍ഷം 10000 പേരും ചെന്നൈയില്‍ മാത്രമായി 1000 പേരും ആത്മഹത്യ ചെയ്യുന്നു. നാലാംസ്ഥാനത്തുള്ള വെസ്റ് ബംഗാളില്‍ ഒരു ലക്ഷത്തിന് 29 ശതമാനം എന്ന നിരക്കിലാണ് ആത്മഹത്യകള്‍ നടക്കുന്നത്.
ഇന്ത്യയില്‍ ഒരു വര്‍ഷം ആകെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷമാണ്. വര്‍ഷം തോറും 2000ളം വിദ്യാര്‍ത്ഥികള്‍ പരാജയത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നുണ്ട്. 15നും 29 നും ഇടക്കുള്ള സ്ത്രീകളും 30-45 വരെ പ്രായമുള്ള പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതല്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് ആത്മഹത്യകള്‍ നടക്കുന്നത്. ഇവിടെ ലക്ഷത്തിന് ആറുശതമാനം എന്ന കണക്കിനാണ് ആത്മഹത്യകള്‍ നടക്കുന്നത്. മനശാസ്ത്രജ്ഞയായ ഡോ.ലക്ഷ്മി വിജയകുമാര്‍ 1986ല്‍ ആരംഭിച്ച സ്നേഹ ആത്മഹത്യാ പ്രേരണയുള്ള ആളുകളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.












Click it and Unblock the Notifications