തെരഞ്ഞെടുപ്പു കമ്മീഷണര്‍ തോമസിന് നോട്ടീസയച്ചു
തിരുവനന്തപുരം: മൂവാറ്റുപുഴ നിയോജകമണ്ഡലം ഇല്ലാതാക്കിയതു സംബന്ധിച്ച് തനിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച പി.സി തോമസ് എംപിക്ക് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് നോട്ടീസയച്ചു.
മൂന്നു ദിവസത്തിനുള്ളില്‍ വാര്‍ത്താസമ്മേളനം നടത്തി തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
മൂവാറ്റുപുഴ നിയോജകമണ്ഡലം ഇല്ലാതാക്കിയത് റവന്യൂ മന്ത്രി മാണി തെരഞ്ഞടുപ്പു കമ്മീഷണറെ സ്വാധീനിച്ചതു മൂലമാണെന്ന് പി.സി തോമസ് എംപി ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എന്‍.മോഹന്‍ദാസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications