തീരപ്രദേശങ്ങളില്‍ വേലിയേറ്റം
തിരുവനന്തപുരം:കേരളത്തിലെ തീരപ്രദേശങ്ങളിലുണ്ടായ വേലിയേറ്റം പരിഭ്രാന്തി പരത്തി. കൊല്ലത്തെ പൂവാറിലും ശ്രായിക്കലും തൃശൂരിലെ പെരിഞ്ഞനത്തുമാണ് വേലിയേറ്റമുണ്ടായത്.
പൂവാരില്‍ കടല്‍ കരയിലേക്ക് അടിച്ചുകയറിയതിനെ തുടര്‍ന്ന് 200 കുടുംബങ്ങളെ ഒഴിപ്പിച്ചു.
സുനാമി കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ശ്രായിക്കല്‍ വേലിയേറ്റത്തെ തുടര്‍ന്ന ആളുകള്‍ വീടുവിട്ടോടി. സുനാമി ദുരിതബാധിതര്‍ക്കായി വീടുപണിയുന്നതിനു വേണ്ടി കൂട്ടിയിട്ടിരുന്ന ചില നിര്‍മാണസാമഗ്രികള്‍ വേലിയേറ്റത്തില്‍ ഒഴുകിപ്പോയി.
സംഭവത്തിെന്റെ പേരില്‍ ആശങ്ക വേണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂ ഉദ്യോഗസ്ഥരും പൊലീസുകാരും ജനങ്ങളെ അറിയിച്ചു.
തൃശൂരിലെ പെരിഞ്ഞനത്ത് വേലിയേറ്റത്തില്‍ രണ്ടു കുടിലുകള്‍ തകര്‍ന്നു.
രണ്ടുദിവസം മുന്‍പ് പെരിഞ്ഞനത്തിന്റെ പരിസരപ്രദേശങ്ങളിലുണ്ടായ വേലിയേറ്റത്തില്‍ 50ളം കുടിലുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.
തിരുവനന്തപുരം-തമിഴ്നാട് അതിര്‍ത്തിയായ കന്യാകുമാരിയിലും വേലിയേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications