Get Updates
Get notified of breaking news, exclusive insights, and must-see stories!

റാവുവിനെ പിന്തുണച്ചത് തിരിച്ചടിയായി: കരുണാകരന്‍

തിരുവനന്തപുരം: രാജീവ്ഗാന്ധിയുടെ പിന്‍ഗാമിയെന്ന നിലയില്‍ പി. വി. നരസിംഹറാവുവിനെ പിന്തുണച്ചതാണ് പില്‍ക്കാലത്ത് തനിക്കുണ്ടായ തിരിച്ചടികള്‍ക്കെല്ലാം കാരണമെന്ന് കെ. കരുണാകരന്‍.

രാജീവ്ഗാന്ധിക്കു ശേഷവും ഭാരതീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്ന ഉദ്ദേശ്യത്താേേടെയാണ് നരസിംഹറാവുവിനെ പിന്തുണച്ചത്. താന്‍ മുന്‍കൈയെടുത്താണ് റാവുവിനെ പ്രധാനമന്ത്രിയായും കോണ്‍ഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുത്തത്. എന്നാല്‍ ഇത് തനിക്ക് പിന്നീട് തിരിച്ചടിയാവുകയായിരുന്നു- കരുണാകരന്‍ പറഞ്ഞു.

രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നാഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.

രാജീവ് മരിച്ചപ്പോള്‍ കോണ്‍ഗ്രസ് അനാഥമായ നിലയിലായിരുന്നു. ഓരോ എംപിയുമായും സംസാരിച്ചപ്പോള്‍ അങ്ങില്ലെങ്കില്‍ നരസിംഹറാവുവിന്റെ പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആലോചിക്കാവുന്നത് എന്നായിരുന്നു മിക്കവരും പറഞ്ഞത്. അതിനാല്‍ റാവുവിനെ പിന്തുണച്ചു.

എല്ലാവരുമായി ചര്‍ച്ച ചെയ്താണ് രാജീവ്ഗാന്ധി തീരുമാനങ്ങളെടുത്തിരുന്നത്. എല്ലാം അന്ന് അടുക്കോടെയും ചിട്ടയോടെയുമാണ് നടന്നിരുന്നത്. ഒരു സുപ്രഭാതത്തില്‍ തീരുമാനമെടുത്ത് പ്രഖ്യാപിക്കുന്ന രീതി അന്നില്ലായിരുന്നു. പുതിയ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ ഒരു ഭാഗത്ത് ബുദ്ധിമുട്ടുണ്ട്. മറുഭാഗത്ത് ചാരിതാര്‍ഥ്യവും. ഇന്ദിരയും രാജീവും വിഭാവനം ചെയ്ത പുതിയ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യം.

താന്‍ കോണ്‍ഗ്രസ് വിട്ടത് യുഡിഎഫിന് പുലിവാലായി. നാഷണല്‍ കോണ്‍ഗ്രസ് വിട്ടുപോയവരാരും അടുത്ത നിയമസഭ കാണില്ല. നാഷണല്‍ കോണ്‍ഗ്രസ് ഭീരുക്കളുടെ സംഘടനയല്ല. രാജീവും ഇന്ദിരയുമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നടന്നതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+