മാറാട്: ജൂണ്‍ 10ന് ആന്റണിയെ വിസ്തരിക്കും
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ ജൂണ്‍ 10ന് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണിയെ വിസ്തരിക്കും. ജൂണ്‍ 10ന് കമ്മിഷന് മുന്നില്‍ ഹാജരാകുന്നതിന് സമന്‍സ് അയയ്ക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു.
ജൂണ്‍ മൂന്നിന് എറണാകുളം ഗവര്‍മെന്റ് ഗസ്റ് ഹൗസില്‍ നടത്തുന്ന സിറ്റിംഗില്‍ പി. ഗോവിന്ദപിള്ള, ഡോ. രാജന്‍ ഗുരുക്കള്‍, അഡ്വ. കുമരകം ശങ്കുണ്ണിമേനോന്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കും. വര്‍ഗീയ കലാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് സംസ്കാരിക നായകന്‍മാരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് എറണാകുളത്തെ ക്യാപ് സിറ്റിംഗ്.
കോഴിക്കോട് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മിഷണര്‍ ഇന്‍ചാര്‍ജ് മുഹമ്മദ് ഇക്ബാലിനെ മെയ് 20 വെള്ളിയാഴ്ച വിസ്തരിച്ചു.












Click it and Unblock the Notifications