Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭാ സീറ്റ്: മാണിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും കേരള കോണ്‍ഗ്രസ് (എം) നേതാവും മന്ത്രിയുമായ കെ.എം.മാണിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

രാജ്യസഭാസീറ്റ് വേണമെന്ന നിലപാടില്‍ മാണിഗ്രൂപ്പ് ഉറച്ചുനിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. സീറ്റിന്മേലുള്ള അവകാശവാദം ഉപേക്ഷിക്കില്ലെന്നാണ് മാണിയുടെ നിലപാട്.

അതേ സമയം സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസും തയ്യാറല്ല. സീറ്റില്‍ കണ്ണുനട്ട് ഏതാനും നേതാക്കള്‍ രംഗത്തുള്ള സാഹചര്യത്തില്‍ സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്.

സീറ്റ് വേണമെന്ന അവകാശവാദത്തില്‍ മാണി ഉറച്ചുനില്‍ക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാകും. കരുണാകരനെ കൈയൊഴിഞ്ഞെത്തിയ നേതാക്കളില്‍ ഒരാള്‍ക്ക് രാജ്യസാ സീറ്റ് നല്‍കാമെന്ന് നേതൃത്വം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മാണി ഗ്രൂപ്പ് തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+