സായി ഗ്രാമത്തിനായി കേരളത്തില്‍ ക്രിക്കറ്റ് മത്സരം
തിരുവനന്തപുരം: തോന്നയ്ക്കലില്‍ തുടങ്ങുന്ന സത്യസായി ഓര്‍ഫനേജ് ട്രസ്റിന്റെ സേവാഗ്രാമത്തിനായി ധനശേഖരണം നടത്തുന്നതിന് കേരളത്തില്‍ ക്രിക്കറ്റ് മത്സരം നടത്താന്‍ ബിസിസിഐയോട് നിര്‍ദ്ദേശിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
മെയ് 22 ഞായറാഴ്ച തിരുവനന്തപുരത്ത് തോന്നയ്ക്കല്‍ പാണ്ഡവന്‍മലയില്‍ സായ് ഗ്രാമ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവാസ്കര്‍.
പ്രമുഖ ക്രിക്കറ്റ് താരങ്ങളെ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്നും ഗവാസ്കര്‍ അറിയിച്ചു. ക്രിക്കറ്റ് മത്സരത്തിന്റെ തീയതി സംബന്ധിച്ച കാര്യങ്ങളില്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കും. സേവാഗ്രാമത്തിന്റെ പ്രവര്‍ത്തനം ലോകമെമ്പാടുമുള്ള സായി ഭക്തര്‍ ഏറ്റെടുക്കും.
എല്ലാ സംസ്ഥാനങ്ങളിലും സേവാഗ്രാമം പോലുള്ള ഇത്തരം കേന്ദ്രങ്ങള്‍ തുറക്കണം. സായിഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ മാര്‍ഗ നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗവാസ്കര്‍ പറഞ്ഞു.
മുപ്പതു വര്‍ഷത്തോളമായി താനും കുടുംബവും സത്യ ശ്രീ സായിബാബയുടെ വിശ്വാസികളാണ്. അദ്ദേഹമാണ് തനിക്കും കുടുംബത്തിനും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications