മൂന്നാം മുന്നണി ഇപ്പോള്‍ സാധ്യമല്ല: വി.പി.സിംഗ്
കൊച്ചി: മൂന്നാ മുന്നണി രൂപീകരണം ഇപ്പോള്‍ സാധ്യമല്ലെന്നും യുപിഎ സര്‍ക്കാരിന് അതിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നും മുന്‍പ്രധാനമന്ത്രി വി. പി. സിംഗ്.
എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിംഗ്. മൂന്നാം മുന്നണി ഇപ്പോള്‍ രൂപീകരിക്കുകയാണെങ്കില്‍ ഇടതുപാര്‍ട്ടികളും ഡിഎംകെയും അതിനോട് സഹകരിക്കില്ലെന്ന് സിംഗ് ചൂണ്ടിക്കാട്ടി.
അതേ സമയം മൂന്നാ മുന്നണി രൂപീകരണം യാഥാര്‍ഥ്യവുമായി ചേരാത്തതാണെന്ന് താന്‍ കരുതുന്നില്ല. മൂന്നാ മുന്നണിയെ പ്രത്യക്ഷമായോ പരോക്ഷമായോ ഹൈജാക്ക് ചെയ്യാന്‍ ബിജെപിയെ അനുവദിച്ചുകൂടാ.
കേന്ദ്രത്തിലെ യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൊതുവെ തൃപ്തികരമാണ്. സര്‍ക്കാരിന് പത്തില്‍ ആറ് മുതല്‍ ഏഴ് വരെ മാര്‍ക്ക് താന്‍ നല്‍കും. യുപിഎ സര്‍ക്കാരിനുള്ള ഇടതുപാര്‍ട്ടികളുടെ പിന്തുണ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഗുണപരമായി സ്വാധീനിക്കുന്നുണ്ട്.
കളങ്കിത മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യുന്നതു സംബന്ധിച്ച് രാഷ്ട്രീയമായ അഭിപ്രായ സമന്വയം ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications