Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന് രാജ്യസഭാ സ്ഥാനാര്‍ഥിയില്ല

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് എല്‍ഡിഎഫ് തീരുമാനിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുകൊണ്ട് എല്‍ഡിഎഫിന് രാഷ്ട്രീയമായി ഒരു ഗുണവുമില്ലെന്ന് മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു.

സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് എല്‍ഡിഎഫ് ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ മുന്നണിക്കുള്ളില്‍ ധാരണയായിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാന്ദനും ആര്‍എസ്പിയെ പോലുള്ള ഘടകകക്ഷികള്‍ക്കും അഭിപ്രായമുള്ളതെങ്കിലും ഔദ്യോഗിക നേതൃത്വത്തിന് ഈ നിലപാടിനോട് യോജിപ്പില്ല.

നാഷണല്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന ധാരണയിലെത്തിയത്. തിരഞ്ഞെടുപ്പുണ്ടായാല്‍ പരസ്യവോട്ടെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന എംഎല്‍എമാരും പങ്കെടുക്കണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഇവര്‍ വോട്ടുചെയ്തില്ലെങ്കില്‍ അയോഗ്യത കല്പിക്കപ്പെടും. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് നാഷണല്‍ കോണ്‍ഗ്രസ് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ താത്പര്യം മാനിക്കാതെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുകൊണ്ട് രാഷ്ട്രീയമായ പ്രയോജനമൊന്നുമില്ലെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+