കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് നല്‍കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇനി ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതോടെ രാജ-്യസഭാ സീറ്റിനെ ചൊല്ലി യുഡിഎഫില്‍ ഉണ്ടായിരുന്ന ഭിന്നതകള്‍ അവസാനിച്ചു.

മുന്നണിയ്ക്കുള്ളിലുണ്ടായ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ രാജ-്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ. കെ. ആന്റണിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ മന്ത്രി കെ. എം. മാണി ഒപ്പുവച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാണിയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരം ഉണ്ടായത്. മുസ്ലീം ലീഗ്നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

രാജ-്യസഭാ സീറ്റിനുള്ള അവകാശവാദം പിന്‍വലിക്കില്ലെന്ന് മാണി ഗ്രൂപ്പ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അവരെ ചര്‍ച്ചക്കു വിളിച്ചത്. ഇനി ഒഴിവു വരുന്ന സീറ്റ് മാണി ഗ്രൂപ്പിന് നല്‍കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതോടെ പ്രശ്ന പരിഹാരമായി.

സര്‍ക്കാരിന്റെ കാലത്ത് രാജ-്യസഭാ സീറ്റ് ഒഴിവുണ്ടാകില്ലെങ്കിലും രാജ്യസഭാ സീറ്റില്‍ ഒഴിവു വരുന്നതു സംബന്ധിച്ച് ചില ഉറപ്പുകള്‍ മാണിക്ക് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വവും നല്‍കിയിട്ടുണ്ട്. ഉടനെ തന്നെ കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവായ രാജ-്യസഭാ അംഗത്തെ ഗവര്‍ണറായി നിയമിക്കുമെന്നും അപ്പോഴുണ്ടാകുന്ന ഒഴിവ് മാണിക്ക് നല്‍കാമെന്നുമാണ് ധാരണ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X