യുഡിഎഫ് ഉന്നതാധികാര സമിതി യോഗം മാറ്റിവച്ചു
തിരുവനന്തപുരം: മെയ് 24 ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന യുഡിഎഫ് ഉന്നതാധികാരസമിതി യോഗം മാറ്റിവച്ചതായി മുന്നണി കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ അറിയിച്ചു.
രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ. കെ. ആന്റണി ചൊവ്വാഴ്ച പത്രിക നല്‍കുന്നതിനാലും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോണിയാഗാന്ധി പത്രിക നല്‍കുന്ന വേളയില്‍ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിയിലേക്ക് തിരിക്കുന്നതിനാലുമാണ് യോഗം മാറ്റിവയ്ക്കുന്നതെന്ന് തങ്കച്ചന്‍ പറഞ്ഞു.
അതേ സമയം രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ കേരള കോണ്‍ഗ്രസ്-എം ഇടഞ്ഞുനില്‍ക്കുന്നതും യോഗം മാറ്റിവച്ചതിന് കാരണമായിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ മാണി ഗ്രൂപ്പ് യോഗം തീരുമാനിച്ചിരുന്നു.


Click it and Unblock the Notifications