എ. കെ. ആന്റണിയുടെ പത്രിക സ്വീകരിച്ചു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് എ. കെ. ആന്റണിയുടെ നാമനിര്‍ദ്ദേശ പത്രികസ്വീകരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനാല്‍ ആന്റണി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെടും. മെയ് 27നു ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
അതിനിടെ, എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് ദുരൂഹമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കെ. സി. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാഷണല്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് ഈ നടപടിയെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെയേ അതിന് സാധിക്കൂ. ഏതായാലും എ. കെ. ആന്റണിയെ ഐകകണ്ഠേന രാജ്യസഭയിലേക്ക് അയക്കാന്‍സഹായിച്ചതില്‍ എല്‍ഡിഎഫിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications