ബിഎഡ് കോഴകേസില്‍ തുടര്‍നടപടി സ്റേ ചെയ്തു
കൊച്ചി: ബിഎഡ് കോഴക്കേസില്‍ ഹൈക്കോടതി തുടര്‍നടപടികള്‍ സ്റേ ചെയ്തു. കേസിലെ പ്രതികളും മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കളുമായ പി. പി. വി. മൂസ, എന്‍. മമ്മൂട്ടി, പി. സി. അഹമ്മദ് എന്നിവര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിന്മേലാണ് വിധി.
ഒരു മാസത്തേക്കാണ് സ്റേ. കോഴിക്കോട് പ്രത്യേക വിജിലന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ സജീവമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഹൈക്കോടതിയുടെ സ്റേ ഉത്തരവുണ്ടായത്.
ജസ്റിസ് എ. കെ. ബഷീറാണ് സ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications