സേ പരീക്ഷ ജൂണ്‍ 20ന്
തിരുവനന്തപുരം: എസ്എസ്എല്‍സി സേവ് എ ഈയര്‍ പരീക്ഷ ജൂണ്‍ 20ന് നടക്കും.
ഡി പ്സസ്സിന് താഴെ ഗ്രേഡ് ലഭിച്ചവര്‍ക്ക് പരമാവധി രണ്ട് വിഷയങ്ങളില്‍ ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് സേ പരീക്ഷ എഴുതാം. പഴയ സ്കീമില്‍ രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ മാനദണ്ഡം അനുസരിച്ചായിരിക്കും പരീക്ഷ നടത്തുക.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ 15ന് മുമ്പ് അപേക്ഷിക്കണം. നിശ്ചിതഫോറത്തിലുള്ള അപേക്ഷ സ്കൂള്‍ അധികൃതര്‍ വഴിയാണ് നല്‍കേണ്ടത്. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപയും സൂക്ഷ്മപരിശോധനക്ക് 50 രൂപയുമാണ് ഫീസ്. പരീക്ഷാകമ്മിഷണര്‍ സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്ത് മാറത്തക്ക രീതിയില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം.












Click it and Unblock the Notifications