ബാനര്‍ജി കമ്മിറ്റിയുടെ കാലാവധി നീട്ടി
ദില്ലി: ഗോധ്ര സംഭവം അന്വേഷിക്കുന്ന ബാനര്‍ജി കമ്മിറ്റിയുടെ കാലാവധി മൂന്നാം മാസം കൂടി നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
മെയ് 26 വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവാണ് റിട്ടയേഡ് സുപ്രിം കോടതി ജഡ്ജി യു. സി. ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ഗോധ്ര സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി നിയമിച്ചത്.
ജനവരി 17ന് കമ്മിറ്റി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.












Click it and Unblock the Notifications