കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിരിക്കാന്‍ പിള്ള സ്പീക്കര്‍ക്ക് കത്ത് നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം മുതല്‍ പ്രതിപക്ഷത്തിരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായി കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചു.

തങ്ങളുടെ പാര്‍ട്ടിക്ക് പ്രതിപക്ഷത്ത് സീറ്റ് അനുവദിക്കുന്നതു സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്റെ പ്രസ്താവനയുടെ വെളിച്ചത്തിലാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതെന്ന് പിള്ള വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (ജേക്കബ്) നേരത്തെ പ്രതിപക്ഷ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

ഉമ്മന്‍ചാണ്ടിക്കു തന്റേടമുണ്ടെങ്കില്‍ ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്തിയാല്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി കിട്ടും. സാങ്കേതികത്വം പറയാതെ തിരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം.

നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുമായി പല മേഖലകളിലും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പിള്ള പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X