സോണിയാഗാന്ധിയെ വീണ്ടും തിരഞ്ഞെടുത്തു
ദില്ലി: സോണിയാഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. സാങ്കേതിക കാരണങ്ങളാല്‍ ഇതുസംബന്ധിച്ച ഔപചാരിക പ്രഖ്യാപനം മെയ് 28 ശനിയാഴ്ച മാത്രമേയുണ്ടാവുകയുള്ളൂ.
ശനിയാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷം തിരഞ്ഞെടുപ്പ് ഫലം ഔപചാരികമായി പ്രഖ്യാപിക്കുമെന്ന് എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.
സോണിയാഗാന്ധിയെ വീണ്ടും പ്രസിഡന്റായി നിര്‍ദേശിക്കുന്ന നൂറോളം പത്രികകള്‍ ലഭിച്ചെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരു സ്ഥാനാര്‍ഥിയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications