ബിജെപിയുടേത് ബ്ലാക്ക് ചെക്ക് രാഷ്ട്രീയം:വൃന്ദ
കണ്ണൂര്‍: കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞെടുപ്പുകളില്‍ സ്വന്തം പ്രവര്‍ത്തകര്‍ക്ക് മനസ്സാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യാമെന്ന ബിജെപിയുടെ പ്രഖ്യാപനം ജനാധിപത്യത്തെ അപമാനിക്കലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് പറഞ്ഞു.
മെയ് 28 വെള്ളിയാഴ്ച കണ്ണൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു വൃന്ദ. ബിജെപി കേരളത്തില്‍ ബ്ലാങ്ക്ചെക്ക് രാഷ്ട്രീയം കളിക്കുകയാണ് എന്നതിന്റെ തെളിവാണ് ഈ പ്രഖ്യാപനം. യുഡിഎഫിന് വോട്ട് മറിച്ച നല്‍കാനുള്ള ബിജെപി നീക്കമാണിതിനു പിന്നില്‍.
വികസനത്തില്‍ കേരളത്തിന് പാരമ്പര്യമായുള്ള കേരള മോഡല്‍ എന്ന മാതൃക യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ കൊച്ചിയില്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി തുടങ്ങുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി സുതാര്യമല്ല. ഇക്കാര്യത്തിലുള്ള നിഗൂഢതകള്‍ സര്‍ക്കാര്‍ നീക്കണം.
യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം പാര്‍ലമെന്റിനകത്ത്പ്രതിഷേധവും പുറത്തു പ്രക്ഷോഭവും നടത്തുമെന്നും വൃന്ദാകാരാട്ട് പറഞ്ഞു.












Click it and Unblock the Notifications