Get Updates
Get notified of breaking news, exclusive insights, and must-see stories!

എ. കെ. ആന്റണി രാജ്യസഭാംഗമായി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണിയെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

കെ. കരുണാകരന്‍ രാജിവച്ച ഒഴിവിലാണ് എ. കെ. ആന്റണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ഥി ഇല്ലാത്തതാണ് ആന്റണി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുക്കിയത്.

മെയ് 27 വെള്ളിയാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പത്രിക പിന്‍വലിക്കാനുള്ള സമയം വൈകീട്ട് മൂന്ന് മണിക്ക് കഴിഞ്ഞതോടെ ആന്റണിയെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.

ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ആന്റണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1985ലാണ് ആന്റണി ആദ്യമായി രാജ്യസഭാംഗമാവുന്നത്. ഡോ. തോമസ് കുതിരവട്ടം, എന്‍. ഇ. ബലറാം എന്നിവരോടൊപ്പമാണ് അദ്ദേഹം 85 ഏപ്രില്‍ രണ്ടിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആറ് വര്‍ഷത്തെ കാലാവധി അവസാനിച്ചപ്പോള്‍ അതേ ഒഴിവില്‍ ആന്റണി രണ്ടാമതും രാജ്യസഭയിലെത്തി.

നിയമസഭാംഗമായിരിക്കെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമന്‍ കൂടിയാണ് ആന്റണി. തലേക്കുന്നില്‍ ബഷീര്‍ (1977), കെ. കരുണാകരന്‍ (1995) എന്നിവരായിരുന്നു മറ്റുള്ളവര്‍.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇത്തവണ രാജ്യസഭാംഗത്വം ആന്റണിയെ തേടിയെത്തിയത്. അടുത്തയാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ആന്റണിയെയും ഉള്‍പ്പെടുത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+