സോണിയ വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റ്
ദില്ലി: സോണിയാഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റായി ഐക്യകണ്ഠേന തിരഞ്ഞെടുത്തതായി ഔപചാരികമായി പ്രഖ്യാപിച്ചു.
മെയ് 28 ശനിയാഴ്ച സോണിയാഗാന്ധിയുടെയും ഏതാനും മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസാണ് ഔപചാരിക പ്രഖ്യാപനം നടത്തിയത്. ഓസ്കാര്‍ ഫെര്‍ണാണ്ടസ് പിന്നീട് തിരഞ്ഞെടുപ്പ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് സോണിയാഗാന്ധിക്ക് നല്‍കി.
സോണിയാഗാന്ധിക്കു വേണ്ടി സമര്‍പ്പിച്ച നൂറ് പത്രികകളില്‍ 97 എണ്ണം സാധുവാണെന്ന് കണ്ടെത്തി. സോണിയക്കെതിരെ മറ്റ് സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല.












Click it and Unblock the Notifications