ഷൂട്ടിംഗിനിടെ മോഹന്‍ലാലിന് പരിക്കേറ്റു
തൃശൂര്‍: സിനിമാ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിന് കാലിന് പരിക്കേറ്റു. ഉടയോന്‍ എന്ന ചിത്രത്തിലെ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ കരിങ്കല്‍ച്ചീള് കാലില്‍ തുളഞ്ഞുകയറിയാണ് ലാലിന് പരിക്കേറ്റത്.
തൃശൂരിലെ തിപ്പലശേരി പൊന്നാംകുന്നിനടുത്ത് ഒരു കരിങ്കല്‍ ക്വാറിയില്‍ വച്ച് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഘട്ടനരംഗത്തില്‍ എതിരാളികളെ ചവിട്ടിവീഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ ലാലിന്റെ ഇടതുകാല്‍ കരിങ്കല്ലിലിടിക്കുകയായിരുന്നു.
ഷൂട്ടിംഗ് സ്ഥലത്ത് ഡോക്ടറെയെത്തിച്ച് കാലിന് തുന്നലിട്ടു. ഷൂട്ടിംഗ് പുനരാരംഭിച്ചപ്പോള്‍ പരിക്കു കാര്യമാക്കാതെ ലാല്‍ സെറ്റിലെത്തി.
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ഉടയോന്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഉടയോന്‍.












Click it and Unblock the Notifications