Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഏഴ് മുതല്‍

തിരുവനന്തപുരം: ഇപ്പോള്‍ സംസ്ഥാനത്ത് ലഭിക്കുന്ന മഴ ന്യൂനമര്‍ദത്തെ തുടര്‍ന്നാണെന്നും ജൂണ്‍ ഏഴോടെ മാത്രമേ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

അടുത്ത രണ്ടു ദിവസത്തേക്ക് കൂടി കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കാലവര്‍ഷത്തിന്റെ ഭാഗമല്ല. കേരള-കര്‍ണാടക തീരപ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണമായത്.

വ്യാഴാഴ്ച കേരളത്തിലെ മിക്കയിടങ്ങളിലും മഴ പെയ്തു. ഏഴോളം സ്ഥലങ്ങളില്‍ മഴയുടെ അളവ് ആറ് സെന്റീമീറ്ററിലധികം രേഖപ്പെടുത്തി. ഈ വര്‍ഷം സംസ്ഥാനത്ത് നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+