കര്‍ഷകര്‍ക്ക് സൗജന്യവൈദ്യുതി തുടരണം: സിപിഎം
ചണ്ഡീഗഡ്: കര്‍ഷകര്‍ക്കുള്ള സൗജന്യവൈദ്യുതി പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ സിപിഎം വിമര്‍ശിച്ചു.
പാവപ്പെട്ട കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി തുടര്‍ന്നും നല്‍കേണ്ടതുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
കര്‍ഷകര്‍ക്ക് സൗജന്യവൈദ്യുതി നല്‍കുന്ന സംസ്ഥാനങ്ങളില്‍ ആ ആനുകൂല്യം നിര്‍ത്തരുത്. അതേ സമയം ഇതുവരെ അത്തരം ആനുകൂല്യങ്ങളില്ലാത്ത സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും സൗജന്യ വൈദ്യുതി നല്‍കണമെന്ന് സിപിഎം ആവശ്യപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
2003ലെ വൈദ്യുതി നിയമം പുന:പരിശോധിക്കണമെന്നും വൈദ്യുതിരംഗത്തെ സ്വകാര്യവത്കരണം കര്‍ഷകര്‍ക്ക് പുതിയ ഭാരം സൃഷ്ടിക്കുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications