കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യപ്രസ്താവന പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ കൈമാറുകയോ അഭിമുഖം അനുവദിക്കുകയോ ചെയ്യരുതെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ ഉത്തരവിട്ടു.

നമ്പര്‍ ടി-2865/2005 എന്ന ഉത്തരവില്‍ അടുത്തിടെ ഒരു ദ്വൈവാരിക പ്രസിദ്ധീകരിച്ച ഡിഐജി. ശ്രീലേഖയുടെ അനുഭവകഥയും ദിനപത്രത്തില്‍ അച്ചടിച്ചുവന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി ജേക്കബ് തോമസിന്റെ ലേഖനവും സര്‍വീസ് ചട്ടത്തിന്റെ ലംഘനമാമെന്ന് പറയുന്നു.

പൊലീസ് അസോസിയേഷനുകളുടെ ഭാരവാഹികളും മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നത് അവസാനിപ്പിക്കണമെന്നും താക്കീത് നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസുദ്യോഗസ്ഥര്‍ക്ക് നിരവധി അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരാമെന്നും എന്നാല്‍ ഇവ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നത് ധാര്‍മ്മികമായും നിയമപരമായും തെറ്റാണെന്നും അത് കേസന്വേഷണത്തെയും ബാധിച്ചേക്കാമെന്നു ഉത്തരവില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X