Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫയലുകള്‍ വിട്ടുതരുന്നില്ലെന്ന് പറഞ്ഞില്ല: ഉപേന്ദ്രവര്‍മ

തിരുവനന്തപുരം: പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്ലിന്‍ കേസിനെ സംബന്ധിക്കുന്ന ചില ഫയലുകള്‍ വൈദ്യുതി ബോര്‍ഡ് വിട്ടുതരുന്നില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഉപേന്ദ്രവര്‍മ അറിയിച്ചു.

ഏതാനും ഫയലുകള്‍ കൂടി കിട്ടാനുണ്ടെന്നും അവ തങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നാണ് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അല്ലാതെ, ഫയലുകള്‍ വിട്ടുതരുന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല.

ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് റവന്യൂ വകുപ്പിലാണെന്നും താന്‍ പ്രസ്താവിച്ചിട്ടില്ല. വകുപ്പ് തിരിച്ചുള്ള അഴിമതിക്കേസുകളുടെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുക മാത്രമാണ് ചെയ്തത്- ഉപേന്ദ്രവര്‍മ വിശദീകരിച്ചു. മെയ് 28 ശനിയാഴ്ച പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് തന്റെ വിവാദപ്രസ്താവനകളെ കുറിച്ച് ഉപേന്ദ്രവര്‍മയുടെ വിശദീകരണം.

നേരത്തെ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് ഉപേന്ദ്രവര്‍മ തന്റെ പ്രസ്താവനയെ കുറിച്ച് വിശദീകരണം നല്‍കിയിരുന്നു. അതിനിടെ, ഉപേന്ദ്രവര്‍മയുടെ പ്രസ്താവനയെ കുറിച്ച് അന്വേഷിക്കുന്ന ആഭ്യന്തര സെക്രട്ടറി കെ. കെ. വിജയകുമാര്‍ ഉപേന്ദ്രവര്‍മയോടും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി. എം. മനോഹരനോടും തിങ്കളാഴ്ച ഹാജരായി തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗം റിപ്പോര്‍ട്ട് പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+