ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതിനെതിരെ ഹര്‍ജി
ദില്ലി: ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുപരാജയപ്പെട്ട ശിവകുമാര്‍ പ്രസാദ് സിംഗ് എന്നയാളാണ് പൊതുതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നിയമസഭ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്നും ബീഹാറില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്താനുള്ള നീക്കം ഹര്‍ജി പരിഗണിക്കുന്നതു വരെ തടയണമെന്നും പൊതുതാല്‍പര്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭ പിരിച്ചുവിട്ടതിനെതിരെ ബിജെപി സുപ്രീംകോടതിയില്‍ മെയ് 31 ചൊവ്വാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്നു കരുതുന്നു. കേന്ദ്രനടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി നിയമസഭ പിരിച്ചുവിട്ടത്.












Click it and Unblock the Notifications