ചെറുഗ്രഹത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പേര്
മുംബൈ: പ്രഗത്ഭശാസ്ത്രജ്ഞരായ ഐന്‍സ്റീന്റെയും മാഡം ക്യൂറിയുടെയും പേരുകളില്‍ ചെറുഗ്രഹങ്ങള്‍ അറിയപ്പെടുന്നതു പോലെ ഇനി ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പേരിലും ഒരു ചെറുഗ്രഹം അറിയപ്പെടും.
അമേരിക്കയിലെ ബെര്‍ക്ക്ലിയില്‍ ബിരുദത്തിന് പഠിക്കുന്ന ഭൂഷണ്‍ മഹാഡിക് എന്ന മുംബൈക്കാരനായ യുവാവിന്റെ പേരാണ് എംഐടി ലിങ്കണ്‍ ലബോട്ടറി പുതുതായി കണ്ടുപിടിച്ച ചെറിയ ഗ്രഹത്തിന് നല്‍കിയത്. മഹാഡിക് ഗ്രഹം എന്നാണ് ഈ ചെറുഗ്രഹം ഇനി അറിയപ്പെടുക. ഓഹിയോയില്‍ 2003ല്‍ നടന്ന ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ഫെയറില്‍ ഫൈനലിലെത്തിയെന്ന നേട്ടം കൈവരിച്ചതിനാണ് ബഹുമാനാര്‍ഥമാണ് മഹാഡികിന്റെ പേര് ഗ്രഹത്തിന് നല്‍കിയത്.
നവിമുംബൈയിലെ ഫാദര്‍ ആല്‍ ജൂനിയര്‍ കോളജിലെ മുന്‍വിദ്യാര്‍ഥിയാണ് മഹാഡിക്. എട്ടാം ക്സാസ് വിദ്യാര്‍ഥിയായിരിക്കെ തന്റെ ഗവേഷണ വിഷയത്തില്‍ നാല് രാജ്യാന്തര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 2002ല്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാര്‍ഥികളില്‍ ഒരാളായി.












Click it and Unblock the Notifications