വിഷം കലര്‍ന്ന ചായ കുടിച്ച് ഒമ്പതു പേര്‍ ആശുപത്രിയില്‍
കൊല്ലം: ചായക്കടയില്‍ നിന്നും വിഷം കലര്‍ന്ന ചായ കുടിച്ച ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം ജില്ലയിലെ പടിഞ്ഞാറെക്കല്ലട വിളന്തറ ഭാഗത്തെ ചായക്കടയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ ഒമ്പത് പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടയുടമ ടൈറ്റസ്, ബെന്നച്ചന്‍, ഫിലിപ്, മേരിക്കുട്ടി, മോഹനന്‍പിള്ള, അമ്പിളി, സുകുമാരന്‍, അജയകുമാര്‍, മാത്തുക്കുട്ടി എന്നിവര്‍ക്കാണ് വിഷബാധയേറ്റത്. ചായ കുടിച്ചയുടനെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ചായ തിളപ്പിച്ച വെള്ളത്തില്‍ കീടനാശിനി കലര്‍ന്നിരുന്നതായി സംശയിക്കുന്നു എന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു. ചായക്കടയില്‍ നടത്തിയ പരിശോധനയില്‍ ചായക്കലത്തിനുള്ളില്‍ നിന്നും ഫ്യൂറഡാന്‍ എന്ന കീടനാശിനി കണ്ടെടുത്തിട്ടുണ്ട്. ആരോ ടൈറ്റസിനെ ചതിക്കാനായി ഫ്യൂറഡാന്‍ ചായക്കലത്തിലിട്ടതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications