വിജിലന്‍സ് ഡയറക്ടര്‍ തെളിവ് നല്‍കി
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി കെ. കെ. വിജയകുമാറിന് മുമ്പാകെ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയും കെഎസ്ഇബി ചെയര്‍മാന്‍ ടി.എം. മനോഹരനും തെളിവ് നല്‍കി.
ഉപേന്ദ്രവര്‍മ്മയെയും മനോഹരനെയും ഒരുമിച്ചിരുത്തിയാണ് വിജയകുമാര്‍ വിശദീകരണം തേടിയത്. മെയ് 30 തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ഇത് തുടങ്ങിയത്.
എസ്എന്‍സി ലാവ്ലിന്‍ ഫയല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖാമൂലം ആഭ്യന്തര സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ എത്തിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം ഹാജരാവാനിടയില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.
വിജിലന്‍സ് ഡയറക്ടറും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.












Click it and Unblock the Notifications