ലാവ്ലിന്‍ ഫയല്‍ വിവാദം: തിങ്കളാഴ്ച തെളിവെടുക്കും
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ ഫയല്‍ വിവാദത്തില്‍ വിജിലന്‍സ് ഡയറക്ടറും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മെയ് 30 തിങ്കളാഴ്ച ആഭ്യന്തര സെക്രട്ടറി കെ. കെ. വിജയകുമാറിന് തെളിവ് നല്‍കും.
വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി.എം.മനോഹരന്‍ നേരിട്ടെത്തി തെളിവ് നല്‍കുമെന്നാണ് അറിയുന്നത്. അതേ സമയം ഉപേന്ദ്രവര്‍മ നേരിട്ട് ഹാജരാകുമോ എന്ന് വ്യക്തമല്ല. വിജിലന്‍സിന്റെ മൊഴി രേഖാമൂലമാണ് നല്‍കുക.
കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിന് മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് വഴി വിട്ട് ടെന്‍ഡര്‍ നല്‍കിയത് സംബന്ധിച്ച ഫയലുകള്‍ വിജിലന്‍സിന് വൈദ്യുതി ബോര്‍ഡ് നല്‍കിയില്ലെന്ന ആരോപണത്തെ കുറിച്ചാണ് തെളിവെടുക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ വാര്‍ത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഫയലുകളെല്ലാം കൊടുത്തെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി. എം. മനോഹരന്‍ പറഞ്ഞു. പ്രശ്നം വിവാദമായതോടെയാണ് ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടറോടും ബോര്‍ഡ് ചെയര്‍മാനോടും ആവശ്യപ്പെട്ടത്.
തെളിവുകള്‍ പരിശോധിച്ചതിനു ശേഷം ആഭ്യന്തര സെക്രട്ടറി ബുധനാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്മേല്‍ വെള്ളിയാഴ്ച മന്ത്രിസഭ നടപടി എടുക്കുമെന്നാണ് സൂചന.












Click it and Unblock the Notifications