കോവളം: ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുന്നത് കോടതി നീട്ടി
കൊച്ചി: കോവളം കൊട്ടാരം സംബന്ധിച്ച ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുന്നത് കോടതി ജൂണ്‍ അവസാനവാരത്തേക്കു മാറ്റി. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് ഇതിന് കാരണം.
കേസില്‍ ഇടക്കാല ഉത്തരവ് മെയ് 31 ചൊവാഴ്ച പുറപ്പെടുവിക്കാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് അതില്‍ നിന്ന് കോടതി പിന്മാറുകയും സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കുകയുമായിരുന്നു.
കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇതിന് മുമ്പ് കൊട്ടാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ എംഫാര്‍ ഗ്രൂപ്പിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവുണ്ട്.
കോവളം കൊട്ടാരത്തെ ചരിത്ര സ്മാരകമായി ഏറ്റെടുക്കാനുള്ള കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരായാണ് എംഫാര്‍ ഗ്രൂപ്പ് ഹര്‍ജ-ി നല്‍കിയത്. ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് മെയ് 26ന് കോടതി നോട്ടീസയിച്ചിരുന്നു.












Click it and Unblock the Notifications