തിരഞ്ഞെടുപ്പോടെ ചില ധാരണകള്‍ മാറും: മുരളി
മഞ്ചേരി: മലപ്പുറം ജില്ല ചിലര്‍ക്ക് പതിച്ചു കിട്ടിയതാണെന്ന ധാരണ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ മാറുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെസംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. മഞ്ചേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയസ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കു മാത്രമുണ്ടായിരുന്ന ഏകാധിപത്യത്തിന് വരുന്ന തിരഞ്ഞടുപ്പോടെ മാറ്റം വരും. അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്യാന്‍ എന്‍സിഐ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications