ഉപതിരഞ്ഞെടുപ്പ്: സി. കെ. പത്മനാഭന്‍ വോട്ട് ചെയ്തില്ല
കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയനിര്‍വാഹക സമിതി അംഗവുമായ സി. കെ. പത്മനാഭനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്തിയില്ല.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഴീക്കോട് മണ്ഡലത്തിലെ വന്‍കുളത്ത് വയലിനു സമീപം അരിയത്ത് എല്‍പി സ്കൂളിലാണ് പത്മനാഭന് വോട്ട് ചെയ്യേണ്ടത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഴീക്കോടും കൂത്തുപറമ്പും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുമെന്നാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നത്.












Click it and Unblock the Notifications