ചോദ്യചോര്‍ച്ച: ക്രൈംബ്രാഞ്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു
കൊച്ചി: എസ്എസ്എല്‍സി ചോദ്യചോര്‍ച്ചക്കിേല്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ചോദ്യപേപ്പര്‍ അച്ചടിച്ച പ്രസ് ഉടമ സുബ്രഹ്മണ്യത്തെ പ്രതിപട്ടികയില്‍ ഏഴാംസ്ഥാനത്തു നിര്‍ത്തിയിട്ടുണ്ടെന്നും കേസില്‍ ഇതുവരെ 10പേരെ ചോദ്യം ചെയ്തതായും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. പരീക്ഷാഭവനില്‍ നിന്നും ഡിപിഐ ഓഫീസില്‍ നിന്നുമായി കേസുമായി ബന്ധപ്പെട്ട എട്ടു ഫയലുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ചീഫ് ജസ്റിസ് രാജീവ് ഗുപ്ത, ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയിലുള്ള വാദം കേള്‍ക്കല്‍ ജൂണ്‍ മൂന്നിലേക്കു മാറ്റിവച്ചു.


Click it and Unblock the Notifications